ഡൽഹി: നിര്‍ണായക കേന്ദ്രമന്ത്രിസഭ യോഗം ഇന്ന്. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്തിരുന്നു.

യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. കശ്മീര്‍ വിഷയവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് പരിഗണനയ്ക്ക് വരും. മന്ത്രിസഭാ യോഗത്തിന് തുടര്‍ച്ചയായി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സും ഇന്ന് ചേരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന യോഗമാണ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് മന്ത്രിസഭയില്‍ നിന്ന് ആരെയൊക്കെ നിയോഗിക്കണമെന്ന് സംബന്ധിച്ച ചര്‍ച്ച ഉണ്ടാകും.