പല തുറന്നുപറച്ചിലുകളും വിവാദമാകാറുണ്ട്. അത്തരത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള ഒരമ്മയുടെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ഇന്‍ഡോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമായ യുനി ഷറയുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്.

മക്കള്‍ക്കൊപ്പമിരുന്ന അശ്ലീല വീഡിയോ കാണുമെന്നായിരുന്നു നാല്‍പത്തിയൊന്‍പതുകാരിയായ യുനി ഷറ തുറന്നുപറഞ്ഞത്. കുട്ടികളില്‍ അശ്ലീലത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ഇക്കാലത്ത് കുട്ടികള്‍ അശ്ലീലം കാണാതെ നോക്കുന്നത് ‘അസാദ്ധ്യമാണ്’ എന്ന് ഷറ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കുട്ടികള്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരോട് പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഷറ അഭിപ്രായപ്പെട്ടു. ‘എന്റെ കുട്ടികള്‍ തുറന്ന മനസുള്ളവരാണ്. ഇക്കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് അശ്ലീലം കാണാതിരിക്കുക അസാദ്ധ്യമാണ്. -എന്നാണ് അവര്‍ പറഞ്ഞത്.

കൂടാതെ തന്റെ കൗമാരക്കാരായ ആണ്‍മക്കളെ സ്വതന്ത്രമായി അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ അനുവദിക്കാറുണ്ടെന്നും, ലൈംഗികതയെക്കുറിച്ച്‌ അവരെ ബോധവല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ അവരോടൊപ്പം അത് കാണാറുണ്ടെന്നും ഷറ പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

https://www.instagram.com/p/CQdDtIDJMNN/?utm_medium=copy_link

ഷറയുടെ ഈ തുറന്നുപറച്ചിലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.ഇതുപോലെ ഒരുമിച്ച്‌ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനെക്കുറിച്ച്‌ നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്, ഇത് രസകരമാണെന്നോ?, ഒരു അമ്മ ഇങ്ങനെയാകരുത് എന്നൊക്കെയാണ് ‘നെറ്റിസണ്‍സ്’ പറയുന്നത്.

ഇന്തോനേഷ്യയിലെ അറിയപ്പെടുന്ന കൗമാര വിദ്യാഭ്യാസ വിദഗ്ദ്ധനായ അഗ്‌സ്‌ട്രൈഡ് പിഥര്‍ ഷറയുടെ അഭിപ്രായങ്ങളെ പിന്തുണച്ചു. ഷറ പറഞ്ഞത് ശരിയാണെന്നും, കുട്ടികള്‍ അശ്ലീല സിനിമകള്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ എത്ര അസ്വസ്ഥമാണെങ്കിലും അവരോട് ഒരിക്കലും ദേഷ്യപ്പെടരുത്. അങ്ങനെ ചെയ്താലും അവര്‍ അത് രഹസ്യമായി കാണുമെന്നും, അവരോട് സൗമ്യമായി സംസാരിച്ച്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുട്ടികള്‍ക്കൊപ്പമിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണാറുണ്ടെന്ന ഷറയുടെ വെളിപ്പെടുത്തലിനെ അഗ്‌സ്‌ട്രൈഡ് പരോക്ഷമായി വിമര്‍ശിച്ചു.അശ്ലീല വീഡിയോകള്‍ കണ്ടതിന് നിങ്ങളുടെ കുട്ടിയോട് ദേഷ്യപ്പെടാതിരിക്കുന്നതും അത് കാണാന്‍ അവരോടൊപ്പം ഇരിക്കുന്നതിന് തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.