കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിച്ചു കൊണ്ടുള്ള.നാലാം ഘട്ട അൺ ലോക്ക് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 

 കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാ‍​ര്‍​ഗനി‍ര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിപുലമായ ച‍ര്‍ച്ചകള്‍ക്ക് ഒടുവിലാണ് അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിക്കുന്നത്. സെപ്തംബ‍ര്‍ ഒന്ന് മുതല്‍ പല ദിവസങ്ങളിലായി പുതിയ നി‍‍ര്‍ദേശങ്ങള്‍ ​നടപ്പാക്കി തുടങ്ങും

അണ്‍ലോക്ക് 3 അവസാനഘട്ടത്തിലേക്ക് എത്തിയതോടെ നാലാംഘട്ട അണ്‍ലോക്കില്‍ എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന ചര്‍ച്ചകള്‍ ആരംഭിച്ച്‌ കഴിഞ്ഞു. സെപ്‌തംബര്‍ ഒന്നുമുതല്‍ അണ്‍ലോക്ക് 4ന്റെ ഭാഗമായി മെട്രോ റെയില്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ വരുന്ന ഘട്ടത്തിലും സ്‌കൂളുകള്‍ അടഞ്ഞ് കിടക്കാനാണ് സാധ്യത.

മെട്രോ സര്‍വീസ് പുനഃരാരംഭിക്കും.

സെപ്റ്റബർ ഏഴ് മുതൽ പ്രത്യക കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മെട്രോ സർവീസുകൾ ആരംഭിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാകും മെട്രോ സര്‍വീസുകള്‍ ആരംഭിക്കുക. മെട്രോ കാര്‍ഡുകള്‍ വഴി മാത്രം ടിക്കറ്റിംഗ് സംവിധാനം ഒരുക്കും. സമ്പര്‍ക്കം കുറഞ്ഞരീതിയിലാകും പ്രവേശനം. ഓരോ സ്റ്റേഷനിലും ട്രെയിനിന്റെ സ്റ്റോപ്പുകളുടെ സമയം, സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടം സാമൂഹികാകലത്തിനനുസരിച്ച്‌ നിയന്ത്രിക്കുക, ട്രെയിനിനുള്ളില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടാകും.

 

ബാറുകൾ.

ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. എന്നാല്‍ മദ്യം കൗണ്ടര്‍ വഴി വില്‍ക്കാന്‍ അനുമതിയുണ്ട്. ജൂലൈ 29നാണ് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് അവസാനത്തെ ഉത്തരവ് ഇറങ്ങിയത്.

സിനിമ തിയറ്ററുകള്‍.

കര്‍ണാടകയില്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ സാധ്യത.മദ്യം കൗണ്ടര്‍ വഴി വില്‍ക്കാന്‍ അനുമതി ലഭിച്ചേക്കും.സെപ്തംബ‍ര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും

 

യോഗങ്ങൾ.

സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുമതി. പരമാവധി നൂറ് പേര്‍ക്ക് വരെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ര്‍ക്ക് തെ‍ര്‍മല്‍ പരിശോധന നി‍ര്‍ബന്ധം. ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം.

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

സ്കൂളുകളും കോളേജുകളും സെപ്തംബ‍ര്‍ മുപ്പത് വരെ അടച്ചിടും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്ളാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാം ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-​ഗവേഷക വിദ്യാ‍ത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. എന്നാൽ  സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.

അന്തർ സംസ്ഥാന യാത്രകൾ.

സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകളുടെ നിയന്ത്രണവും എടുത്ത് മാറ്റി. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെ‍ര്‍മിറ്റ് ഏ‍ര്‍പ്പെടുത്താന്‍ പാടില്ലെന്നും മാ‍ര്‍​ഗനി‍ര്‍ദേശത്തില്‍ പറയുന്നു. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവ‍ര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2