തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം തണുപ്പിക്കാന്‍ സജീവനീക്കം.

അതിന്റെ ഭാഗമായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുമായി പ്രതിപക്ഷനേതാവ് വി.ഡിസതീശന്‍ ഫോണില്‍ സംസാരിച്ചു. അനുനയത്തിനായി വ്യാഴാഴ്ച രമേശ് ചെന്നിത്തലയുമായും സതീശന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ചൊവ്വാഴ്ച നടക്കുന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തില്‍ പങ്കെടുക്കാനാണ് രണ്ടുപേരെയും നേരിട്ട് വിളിച്ചതെന്നാണ് കെ.പി.സി.സി വൃത്തങ്ങള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേ സമയം ഇന്നു രാവിലെ മാധ്യമങ്ങളെ കണ്ട ഉമ്മന്‍ ചാണ്ടി ചര്‍ച്ചയ്ക്ക് ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇങ്ങോട്ടുവന്നാല്‍ ചര്‍ച്ചയാവാം എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദഹേ നല്‍കിയതുമില്ല. ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു മറുപടി.
അതേ സമയം ഡി.സി.സി അധ്യക്ഷരുടെ പട്ടിക പ്രഖ്യാപനത്തില്‍ രണ്ടു നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിരുന്നു. കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരേസമയം പരസ്യമായി ഉന്നയിച്ചത്.

എന്നാല്‍ പ്രതിപക്ഷനേതാവും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും ഇവരെ തള്ളി രംഗത്തുവരികയുണ്ടായി. ഇതിനിടെ രാഹുല്‍ഗാന്ധി ഓണ്‍ലൈനായും കെ.സി വേണുഗോപാല്‍ നേരിട്ടും പങ്കെടുത്ത കണ്ണൂര്‍ ഡി.സി.സി ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്ന പശ്ചാത്തലത്തിലാണ് സതീശന്‍ രണ്ടുപേരെയും വിളിക്കാന്‍ തീരുമാനിച്ചത്.
ഒരുഭാഗത്ത് അനുനയത്തിന്റെ ഭാഗമായി സതീശന്‍ വിളിച്ചെങ്കിലും പിന്നാലെ തന്നെ തന്റെ അസംതൃപ്തി ചെന്നിത്തല വ്യക്തമാക്കുകയും കോട്ടയത്ത് നടന്ന പരിപാടിയില്‍ അദ്ദേഹം ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച്‌ സംസാരിക്കുകയും ചെയ്തു. അതേസമയം ഇന്നലെ തിരുവനന്തപുരത്ത് കെ.എസ്.യു സംഘടിപ്പിച്ച ചടങ്ങിനെത്തിയ ഉമ്മന്‍ ചാണ്ടി പട്ടിക സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക