തൃശൂര്‍: ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിക്കാന്‍ വിഡി സതീശന്‍.

ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

“ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേര്‍ത്തു കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മുന്നോട്ട് പോകേണ്ടത്. പാര്‍ട്ടിയില്‍ ജേഷ്ഠ അനുജന്മാര്‍ തമ്മില്‍ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കള്‍ അറിയാതെ നോക്കണം. പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്ന പരിഹാരം നടക്കുകയുള്ളു”. കെപിസിസി പ്രസിഡന്റിന്റെ വാക്കാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ അവസാന വാക്കെന്ന പ്രയോഗം സംഘടന ബോധം ഉള്ളത് കൊണ്ടാണെന്നും തന്റെ വാക്കുകള്‍ പലരും വളച്ചൊടിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.

“കോണ്‍ഗ്രസിന്രെ സംഘടന പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണം. മാറ്റത്തിന്റെ തുടക്കം ആണിപ്പോഴുള്ളത്. അതു ധര്‍ഷ്ട്യത്തിന്റെയോ ധിക്കാരത്തിന്റയോ ഭാഷയിലല്ല. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് അറിഞ്ഞാകണം പ്രവര്‍ത്തിക്കേണ്ടത്. കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ കൃത്യത വേണം. അത് വി.ഡി സതീശനോ സുധാകരാണോ മാത്രം എടുക്കുന്നതല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സംഘടന ഇല്ലാതെ അധികാരമോ വിജയമോ പ്രവര്‍ത്തനമോ നടക്കില്ല”. തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല വിജയവും നമ്മള്‍ പരിശോധിക്കണം 2019 ലെ തിരഞ്ഞെടുപ്പ് വിജയം നമ്മള്‍ പരിശോധിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക