തിരുവനന്തപുരം:ഇടതുസര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ നിയമനവിവാദം കൊഴുക്കുന്നതിനിടയിൽ പ്രതിപക്ഷത്തിന്  തലവേദനനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത്. ദില്ലി കേരളഹൗസില്‍ 38 താല്ക്കാലിക്കാരെ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തിയെന്ന രേഖയാണ് പുറത്ത് വന്നത്.10 വ‌ര്‍ഷം പൂര്‍ത്തിയാക്കിയ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സ‍ര്‍ക്കാരിന്റെ തീരുമാനം വലിയ രാഷ്ട്രിയ ആയുധമാക്കി പ്രതിപക്ഷം  വിവാദമാകുന്നതിനിടയിലാണ് തിരിച്ചടിയായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിരോധിക്കാനുളള സിപിഎം കേന്ദ്രങ്ങളുടെ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളഹൗസിലെ 38 താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനമാണ് രേഖയുള്‍പ്പടെ ഇപ്പോള്‍ പുറത്ത് വന്നത്.തിരുവനന്തപുരം ഡിസിസിയുടേയും എന്‍ജിഒ അസോസിയേഷന്റെ ശുപാര്‍ശകളിലായിരുന്നു തീരുമാനം.എന്‍ ശക്തന്‍ ആര്‍ ശെല്‍വരാജ് എന്നിവരും ഇതിനായി ശുപാര്‍ശ നല്‍കി. രണ്ട് വര്‍ഷം കഴിഞ്ഞവരെപ്പോലും സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയിരുന്നു. 10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തുരുതെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാമും പൊതുഭരണവകു്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും നിലപാട് എടുത്തു. ഈ എതിര്‍പ്പ് മറി കടന്നായിരുന്നു സ്ഥിരനിയമനം. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഔട്ട് ഓഫ് അജണ്ടയായാണ് വിഷയം പരിഗണിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2