ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി). 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ 3 സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി എം എ എഡ്യുക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഷയങ്ങളിലും ജെ എന്‍ യു സംസ്കൃതത്തിലും മിസോറം യൂണിവേഴ്സിറ്റി ബിരുദ വിഷയങ്ങളിലും ഓണ്‍ലൈന്‍ കോഴ്സ് നടത്തും. ഇവയ്ക്ക് പുറമേ നിരവധി കല്‍പിത സര്‍വകലാശാലകളും ഓണ്‍ലൈന്‍ കോഴ്സിന് തയാറാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യൂണിവേഴ്സിറ്റി ഓഫ് ജമ്മു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മോഡില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് (ഇംഗ്ലീഷ്), മാസ്റ്റര്‍ ഓഫ് കൊമേഴ്സ് എന്നിവ ആരംഭിക്കും. അതേമയം നാര്‍സി മോഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കോമേഴ്‌സ് ബിരുദവും ബിസ്നസ്സ് അഡ്മിനിസ്ട്രേഷന്‍ ബിരുദവും അനുവദിച്ചിട്ടുണ്ട്. സിംബയോസിസ് ഇന്റര്നാഷണലില്‍ബിസ്നസ് അഡ്മിനിസ്ട്രേഷന്‍ ബിരുദവും അനുവദിച്ചിട്ടുണ്ട്.

ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി, ചണ്ഡിഗഡ് യൂണിവേഴ്സിറ്റി, മണിപ്പാല്‍ യൂണിവേഴ്സിറ്റി എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. 2020-21 കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അനുമതി നല്കാന്‍ യുജിസി നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷയിലാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ 2021-22 അധ്യായന വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്താനാഗ്രഹിക്കുന്ന സര്‍വകലാശാലകളില്‍ നിന്ന് യു ജി സി അപേക്ഷ ക്ഷണിച്ചിരുന്നു. നാക്/ എന്‍.ഐ.ആര്‍.എഫ് റാങ്കിങ് അനുസരിച്ചാകും ഇത് നടപ്പാക്കുകയെന്നും അന്ന് അറിയിച്ചിരുന്നു.

English Summary: The University Grants Commission (UGC) has approved full-fledged online degree programmes in 38 universities across India. Among other universities, central universities like Jamia Millia Islamia will offer MA in education and MA in public administration while Jawaharlal Nehru University will offer MA in Sanskrit completely in online mode. Mizoram University, another central institution, will offer four online degree programmes.The commission had invited applicants from higher education institutions willing to offer online for the academic year 2020-21.