സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: മണ്ഡലത്തിന്റെ മുക്കുംമൂലയും ഇളക്കിമറിച്ച പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം. പരമാവധി സ്ഥലങ്ങളിൽ അതിവേഗമെത്തി വോട്ടർമാരുടെ മനസ് കീഴടക്കിയ സ്ഥാനാർത്ഥി പ്രചാരണ രംഗത്ത് അതിവേഗം മുന്നേറുകയാണ്. മണ്ഡലം പിടിച്ചെടുക്കുമെന്നുറപ്പിച്ചുള്ള സ്ഥാനാർത്ഥിയുടെ പ്രചാരണക്കൊടുങ്കാറ്റിൽ വൻമരങ്ങൾ കടപുഴകുമെന്നുറപ്പാണ്. മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഇന്നം പ്രചാരണ പരിപാടികൾ ക്രമീകരിച്ചിരുന്നു.

ആദ്യം ആർപ്പൂക്കര പഞ്ചായത്തിലാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി എത്തിയ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് ഓരോ കേന്ദ്രത്തിലും സ്വീകരിച്ചത്. ആദ്യം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ പൊതുചടങ്ങിൽ പങ്കെടുത്ത സ്ഥാനാർത്ഥി, ഇവിടെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിച്ചു. ഇതുവഴി കടന്നു പോയ ആളുകളെയെല്ലാം സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു ഓട്ടോഡ്രൈവർമാരായ സുഹൃത്തുക്കൾ. സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയ ഇവർ, സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.

പിന്നീട്, ആർപ്പൂക്കര മേഖലയിലേയ്ക്കിറങ്ങിയ സ്ഥാനാർത്ഥിയുടെ ചിഹ്നം ഏറെ സുപരിചിതമായ മേഖലയിലേയ്ക്കാണ് എത്തിയത്. കൃഷി ഉപജീവനമാർഗമാക്കിയ ആയിരങ്ങൾ പാർക്കുന്ന ആർപ്പൂക്കര മേഖലയിലാണ് ട്രാക്ടർ ചിഹ്നവുമായി സ്ഥാനാർത്ഥി എത്തിയത്. തങ്ങൾക്ക് സുപരിചിതമായ സ്ഥാനാർത്ഥിയുടെ ചിഹ്നം തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് സാധാരണക്കാർക്കിടയിൽ സ്വീകാര്യത നൽകിയതും.

ആർപ്പൂക്കര പഞ്ചായത്തിലെ കസ്തൂർബ, പനമ്പാലം, തൊണ്ണങ്കുഴി ബാങ്ക്, പഞ്ചായത്ത് ഓഫിസ് പരിസരം, മാതക്കവല, തൊമ്മങ്കവല, കോതകിരി കോളനി, മണിയാപറമ്പ്, കരിപ്പൂത്തട്ട്, അത്താഴപ്പാടം കോളനി, കൊമരംകുന്ന് സി.എസ്.ഐ പള്ളി, അങ്ങാടി അഭയഭവൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി പ്രദേശത്തെ പരമാവധി വീടുകളിൽ നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു.

ആർപ്പൂക്കര വില്ലൂന്നിയിൽ ആക്രമണത്തിന് ഇരയായ കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് സന്ദർശനം നടത്തി. ഒൻപതാം വാർഡിൽ മണ്ണിടിഞ്ഞു വീണ സ്ഥലത്ത് സന്ദർശനം നടത്തിയ സ്ഥാനാർത്ഥി ഇവിടെ ആളുകൾക്ക് വേണ്ട സഹായം വാഗ്ദാനം ചെയ്തു. തുടർന്നു, അ്‌യ്മനത്തെ മരണവീട്ടിലും, ഏറ്റുമാനൂരിലെ വിവിധ പ്രദേശങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.

 

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ മണ്ഡലപര്യടനം നാളെ(മാർച്ച് 24) മുതൽ

ഏറ്റുമാനൂർ: നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ മണ്ഡലപര്യടനം നാളെ (മാർച്ച് 24) മുതൽ നടക്കും. പ്രചാരണത്തിന്റെ ഭാഗമായി നാളെ ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തുക. 25 ന് കുമരകത്തും തിരുവാർപ്പിലും, 26 അയ്മനത്തും സ്ഥാനാർത്ഥി പര്യടനം നടത്തും. 27 നും 28നും പര്യടനം ഉണ്ടാകില്ല. 29 ന് അതിരമ്പുഴയിലും, 30 ന് ഏറ്റുമാനൂരിലും പര്യടന പരിപാടികൾ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2