ഇടുക്കി: മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചനത്തില്‍ ഉടുമ്പഞ്ചോല മണ്ഡലത്തിൽ വൈദ്യുതി മന്ത്രി എംഎം മണി പരാജയപ്പെടുമെന്ന് എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കേരളത്തില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവായിട്ടാണ് എംഎം മണിയെ സഖാക്കൾ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ തവണ 1,109 വോട്ടുകള്‍ക്കായിരുന്നു എംഎം മണിയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സേനാപതി വേണു ആയിരുന്നു. കടുത്ത പോരാട്ടം ആയിരുന്നു കഴിഞ്ഞ തവണ നടന്നത്. അന്ന് ബിഡിജെഎസ് 21,799 വോട്ടുകള്‍ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്.
വൈദ്യുത മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം ആണ് കാഴ്ച വച്ചിട്ടുള്ളത്. മണ്ഡലത്തിലെ വികസന കാര്യങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇത്തവണ ഇഎം അഗസ്റ്റിയാണ് ഉടുമ്പഞ്ചോലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2