തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ സമുഹമാധ്യമങ്ങളിലൂടെ അവിശ്വാസ പ്രമേയമവതരിപ്പിച്ച് യൂഡിഎഫ് യുവജന സംഘടനകള്‍.
അടുത്തകാലത്തായി നിരവധി വിവാദങ്ങളില്‍ സര്‍ക്കിരിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ട്ട്ടമായി എന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന പലപ്പോഴായി പ്രതിപക്ഷവും യൂഡിഎഫും ആവശ്യമുന്നയിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് സ്വര്‍ണക്കടത്ത് കേസിലും അനധികൃത നിയമനത്തിലും ജന പിന്തുണ നഷ്ടമായ സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രമേയം അവതരിപ്പിച്ചും അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പുകളിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ജനകീയ അവിശ്വാസ പ്രമേയം സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പുതുമയാര്‍ന്ന ഈ
പ്രതിഷേധ രീതിക്ക് യുവജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്ദു കുര്യന്‍ പ്രസ്താവിച്ചു. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ തന്നെ അമ്പതിനായിരത്തിലധികം ആളുകളാണ് ഈ പ്രതിഷേധ രീതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമര പരിപാടിയില്‍ പങ്കാളികളായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2