തൊടുപുഴ: ഉടുമ്ബഞ്ചോലയില്‍ യുഡിഎഫിന്റെ വിജയം ഇത്തവണ ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി. പോളിംഗ് ശതമാനം കുറഞ്ഞതിലാണ് ആഗസ്തി പ്രതീക്ഷയര്‍പ്പിക്കുന്നത്.

തമിഴ്‌നാട്ടിലേക്ക് പോയിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് മടങ്ങിവന്ന് ഉടുമ്ബന്‍ചോലയില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കാത്തതാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണം. കര്‍ശന നടപടിയാണ് ഇത്തവണ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പാണെന്ന് ഇഎം ആഗസ്തി പറഞ്ഞു.

മണ്ഡലത്തിലെ പതിനയ്യായിരത്തോളം കള്ളവോട്ടുകള്‍ തടയാനായതാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് മാധവന്‍ പറഞ്ഞു. തുടക്കത്തിലേ കള്ളവോട്ട് ചെയ്യാനെത്തിയവരെ പിടികൂടാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫ് അവരുടെ വോട്ട് ചെയ്യാത്തതാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയുടെ നിലപാട്. പോളിംഗ് ശതമാനം കുറഞ്ഞാലും ഭൂരിപക്ഷം വര്‍ധിക്കും. ശതമാനം കുറയാന്‍ പ്രധാന കാരണം യുഡിഎഫ് അവരുടെ വോട്ട് ചെയ്യാത്തതാണ്. കോണ്‍ഗ്രസിലെ ഭിന്നതയും യുഡിഎഫിലെ അനൈക്യവും മൂലമാണ് പലരും വോട്ട് ചെയ്യാന്‍ എത്താത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2