കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന് ആശംസകൾ നേർന്ന് മോഹൻലാൽ. ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മോഹൻലാൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ :

“കൃഷിക്കും വ്യവസായത്തിനും ഒരുപോലെ പ്രാധാന്യമുള്ള മണ്ഡലമാണ് കൊല്ലം. തോട്ടണ്ടി വ്യവസായം, കരിമണൽ, മത്സ്യബന്ധനം ഇവയ്ക്ക് പ്രാധാന്യമുള്ള ചവറ മണ്ഡലം ഈ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോൺ സർ. അദ്ദേഹത്തിന്റെ മകൻ ഷിബു ബേബി ജോൺ ഒരു രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരി എന്റെ അടുത്ത സുഹൃത്താണ് അച്ഛനെ പോലെ തന്നെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്കൊക്കെ അറിയാവുന്നതാണ്. തന്റെ മണ്ഡലത്തോട് അദ്ദേഹത്തിനുള്ള കരുതലിനെ പറ്റിയും നാട്ടുകാർക്ക് അറിയാവുന്നതാണ് നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റ് എന്തുമുള്ളു ഷിബുവിന് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാടിൻറെ വികസനത്തെ പറ്റി ഭാവിയെ പറ്റി ഒക്കെ ഒരുപാട് സ്വപ്നം കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ എന്റെ സഹോദര തുല്യനായ ഷിബുവിന്‌ എല്ലാവിധ ആശംസകളും ഞാൻ നേരുന്നു.”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2