2016 ലെ പൊതുതിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഒമ്പത് സീറ്റുകളിൽ എട്ടു സീറ്റുകൾ നേടിയത് ഇടതുമുന്നണിയാണ്. യുഡിഎഫ് ജയിച്ചത് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് മാത്രമാണ്. പിന്നീട് അരൂർ എംഎൽഎ ആയ എം എ ആരിഫ് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് വിജയിച്ചു. അങ്ങനെ നിയമസഭയുടെ കാലാവധി അവസാനിക്കുമ്പോൾ ജില്ലയിൽ നിന്ന് 6 ഇടത് എംഎൽഎമാരും, രണ്ട് യുഡിഎഫ് എംഎൽഎമാരും ഉണ്ട്. മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ അവിടെ ജനപ്രതിനിധി ഇല്ല.

എന്നാൽ ഇത്തവണ ആലപ്പുഴയിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. സിപിഎമ്മിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ആയ ടി എം തോമസ് ഐസക്ക്, ജി സുധാകരൻ എന്നിവർക്ക് പാർട്ടി ടിക്കറ്റ് നിഷേധിച്ചു. ചേർത്തലയിൽ നിന്നു വിജയിച്ച സിപിഐയുടെ മന്ത്രിസഭയിലെ പ്രതിനിധി ടി തിലോത്തമനും ഇത്തവണ അവസരം ലഭിച്ചിട്ടില്ല. ഇത് മുന്നണികളിലും പാർട്ടിക്കുള്ളിലും ശക്തമായ ചേരിതിരിവ് സൃഷ്ടിച്ച് വിഷയമാണ്. പ്രമുഖ നേതാക്കളെ മാറ്റി നിർത്തിയതിൽ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധം ഉണ്ട്. ചേർത്തലയിൽ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതിന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പോലും തിരഞ്ഞെടുപ്പിനുശേഷം സിപിഐ പുറത്താക്കി. മന്ത്രി ജി സുധാകരൻ ഉം പാർട്ടിയിലെ ഒരു വിഭാഗവുമായി തിരഞ്ഞെടുപ്പിനുശേഷം നേരിട്ട് ഏറ്റുമുട്ടൽ തന്നെ ഉണ്ടായിരിക്കുകയാണ്. കായംകുളത്ത് സിറ്റിംഗ് എം എൽ എ യു പ്രതിഭക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ അമർഷം ഉയരുന്നുണ്ട്. ജി സുധാകരനെ വിമർശിച്ചുകൊണ്ട് പ്രതിഭ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

ഇതെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്ന് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഉൾപ്പാർട്ടി പോരാട്ടത്തിൽ ജി സുധാകരനെ പിന്തുണച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രംഗത്തുവന്നിരുന്നു. സിറ്റിംഗ് സീറ്റുകൾ ആയ ഹരിപ്പാടിനും അരൂരിനും പുറമേ അമ്പലപ്പുഴ, ചേർത്തല, കായംകുളം, കുട്ടനാട് ഇനി മണ്ഡലങ്ങളിൽ വിജയം ഉറപ്പാണ് എന്ന യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. ആലപ്പുഴ സീറ്റിലും ശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ജില്ലയിൽനിന്ന് ഇത്തവണ ഏറ്റവും കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2