ഏറ്റുമാനൂർ: നാട്ടുകാർക്ക് പ്രിയങ്കരനായ നാട്ടുകാരുടെ പ്രിയ പുത്രനായി മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ രണ്ടാം ദിവസം സ്വന്തം നാടിന്റെ മുക്കിലും മൂലയിലും എത്തിയ യു.ഡി.എഫ് സ്ഥാനാർത്തി സാധാരണക്കാരെയും വിവിധ മേഖലകളിൽ സജീവമായ വ്യക്തികളെയും നേരിൽകാണാനാണ് സമയം ചിലവഴിച്ചത്.

ഇന്നലെ രാവിലെ ഞായറാഴ്ച സ്വന്തം ഇടവകപ്പള്ളിയിൽ പ്രാർത്ഥനയോടെയാണ് പ്രിൻസ് ലൂക്കോസ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പള്ളിയിലെത്തിയ ഓരോരുത്തരോടും നേരിൽ കാണുകയും അനുഗ്രഹം തേടുകയും ചെയ്തു. തുടർന്നു, കോട്ടയം അതിരൂപതാ ആസ്ഥാനത്ത് എത്തി. ഇവിടെ എത്തിയ സ്ഥാനാർത്ഥിയെ മുൻ മെത്രാൻ മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ഗീവർഗ്ഗീസ് മാർ അപ്രേം ,വികാരി ജനറാൾ ബഹു.മൈക്കിൾ വെട്ടിക്കാട്ട് എന്നിവരെ സന്ദർശിച്ച് അനുഗ്രഹം തേടി . ഈ സമയം കോട്ടയം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആസ്ഥാനത്ത് ഉണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ജില്ലയിലെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച നടത്തി.

തുടർന്ന് വിജയപുരം രൂപതയിൽ എത്തി വികാരി ജനറാൽ ജസ്റ്റിൻ അലക്സാണ്ടറെ സന്ദർശിച്ച് അനുഗ്രഹം തേടി. പിന്നീട്, കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി എം.എൽ.എയുടെ അനുഗ്രഹം തേടി. ഇവിടെ നിന്നു നേരെ നട്ടാശേരി സൂര്യകാലടിമനയിലെത്തിയ സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിനെ സന്ദർശിച്ചു. പിന്നീട്, വിവിധ സ്ഥലങ്ങളിലെത്തിയ സ്ഥാനാർത്ഥി വിവിധ മേഖലകളിലെ സാധാരണക്കാരെ നേരിൽകാണാനാണ് സമയം കണ്ടെത്തിയത്.

വൈകിട്ട് നീണ്ടൂരിൽ നടന്ന ഇ.ജെ ലൂക്കോസ് അനുസ്മരണത്തിലും യൂത്ത് ഫ്രണ്ട് എം ജോസഫ് വിഭാഗത്തിന്റെ നിയോജക മണ്ഡലം കൺവൻഷനിലും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പങ്കെടുത്തു. തുടർന്ന് ,മുസ്ലീം ലീഗ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി യോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഇവിടെ എത്തിയ സ്ഥാനാർത്ഥിക്കൊപ്പം പ്രവർത്തകർ സെൽഫിയെടുത്തു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2