ഏറ്റുമാനൂർ: അതിരമ്പുഴയിലെ നാട്ടുകാർക്കും വോട്ടർമാർക്കും ഇടയിൽ ആവേശത്തിരമാല തീർത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനം. മണ്ഡലത്തിലുടനീളം വേരുകളുള്ള സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പര്യടനമാണ് സാധാരണക്കാർക്ക് ആവേശമായി മാറിയത്.

ഇന്നലെ രാവിലെ അതിരമ്പുഴയിലെ ആനമലയിൽ നിന്നും ആരംഭിച്ച പ്രചാരണം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്നു അതിരമ്പുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം കടന്നു പോയത്. ഓരോ വേദിയിലും നൂറുകണക്കിന് വീട്ടമ്മാരും സാധാരണക്കാരുമാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്.

ചെണ്ടമേളവും വാദ്യഘോഷവും കൊടിതോരണങ്ങളും അടക്കമുള്ളവ തീർത്താണ് ഓരോ പ്രദേശത്തും സാധാരണക്കാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പ്രചാരണത്തിനൊടുവിൽ രാത്രി വൈകി അതിരമ്പുഴ ടൗണിൽ തുറന്ന വാഹനത്തിലെ പ്രചാരണം സമാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2