കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ് യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡണ്ടുമായ യൂജിൻ കൂവള്ളൂർ വോട്ടർമാരെ സ്വാധീനിക്കുവാൻ വ്യാജ മദ്യം വിളമ്പി എന്ന് ആരോപണം. വ്യാജമദ്യം കഴിച്ച് ഒരാൾക്ക് ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. മൂന്നുപേരെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കടപ്ലാമറ്റം സ്വദേശി 59 കാരനായ രവീന്ദ്രനാണ് മരണമടഞ്ഞത്.

നേതാവിൻറെ പൈനാപ്പിൾ ഫാം കേന്ദ്രീകരിച്ച് രാവിലെ മുതൽ മദ്യസൽക്കാരം ഉണ്ടായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ യുഡിഎഫ് ഉയർത്തുന്നത്. ഇവിടെ വിളമ്പിയത് വ്യാജമദ്യം ആണെന്നും യുഡിഎഫ് ആരോപിക്കുന്നു. അപകട വിവരം ബോധപൂർവ്വം മറച്ചുവെക്കുവാൻ ഭരണത്തിൽ ഇടപെടലുകൾ നടന്നിട്ടുണ്ട് എന്ന ആരോപണവും യുഡിഎഫ് ഉയർത്തുന്നുണ്ട്.

യുഡിഎഫ് പരാതിയെ തുടർന്ന് എക്സൈസ് സംഘം സംഭവസ്ഥലത്ത് റെയ്ഡ് നടത്തുന്നു എന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുവാൻ ആയി വ്യാപകമായി വ്യാജമദ്യം ഇറക്കുമതി ചെയ്തു പാലാ കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽ വിതരണം ചെയ്തു എന്ന ആരോപണവും യുഡിഎഫ് കേന്ദ്രങ്ങൾ ഇപ്പോൾ ഉയർത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2