“മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് യു എ ഇ നയമല്ല. സൗദി അവരുടെ പ്രത്യേകത കൊണ്ട് ഖുർആൻ കയറ്റി അയക്കാറുണ്ട്. യുഎഇ ക്ക് അത്തരം ഒരു നയം ഇല്ല. കേരളത്തിലെ കോൺസുലേക്ക് കോൺസുലേറ്റലേക്ക് ഇത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ല.” ഇത് യു എ ഇ എന്ന രാജ്യത്തിൻറെ ഔദ്യോഗിക വിശദീകരണം ആണ്.

യു എ ഇ നൽകുന്ന വിശദീകരണം മുഖവിലക്കെടുത്താൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കള്ളം പറഞ്ഞു എന്ന് നാം വിശ്വസിക്കേണ്ടി വരും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ സി ആപ്പ്റ്റ് വഴി തൻറെ നിയോജകമണ്ഡലത്തിൽ വിതരണം ചെയ്തത് യുഎഇയിൽ നിന്ന് അയച്ച പരിശുദ്ധഖുർആൻ ആണെന്നാണ് മന്ത്രി കെ ടി ജലീൽ വിശദീകരിച്ചത്. സ്വപ്ന യുമായി അടുത്ത ബന്ധമുണ്ടായിരുന്ന മന്ത്രിയുടെ വിശദീകരണം യു എ ഇ ഔദ്യോഗികമായി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇനിയുള്ള ചോദ്യം ഇതാണ്? രാജ്യരക്ഷയെ പോലും മാനിക്കാതെ കെ ടി ജലീൽ കള്ളക്കടത്തു സംഘത്തിൻറെ മൊത്ത വിതരണക്കാരൻ ആയി പ്രവർത്തിച്ചിട്ടുണ്ട് ഉണ്ടോ? രാജ്യത്തിൻറെ നയതന്ത്ര നിയമങ്ങൾ പാലിക്കാതെ എന്തിനു വേണ്ടിയാണ് മന്ത്രി കോൺസുലേറ്റിൽ ബന്ധങ്ങൾ സ്ഥാപിച്ചത്?

നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസ് വെറുമൊരു കള്ളക്കടത്തു കേസ് അല്ല. കേരളമെന്ന് സംസ്ഥാനത്ത് എന്തെല്ലാം രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്ന് കൃത്യമായ ഒരു അന്വേഷണം വഴി തെളിയണം. അധികാര ഇടനാഴികളിൽ സ്വാധീനം ഉറപ്പിച്ച് ഹവാല കള്ളക്കടത്തു സംഘങ്ങൾ കേരളത്തിലെ അവരുടെ സുരക്ഷിത താവളം ആക്കി മാറ്റി എന്ന് പോലും നാം സംശയിക്കേണ്ട തരത്തിലാണ് വിവരങ്ങൾ പുറത്തുവരുന്നത്. ജനങ്ങളോട് കള്ളം പറഞ്ഞ മന്ത്രി എൻ ഐ എയുടെ മുൻപിൽ എന്തുപറയും എന്നുള്ള ആകാംക്ഷയാണ് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തെ ശ്രദ്ധാകേന്ദ്രം ആക്കുവാൻ പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2