പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസും മുന്നണി എന്ന നിലയില്‍ യുഡിഎഫും ശിഥിലമാകുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഓരോ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച കൂടുതല്‍ വ്യക്തമാകുമെന്നും ഇത് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ മാത്രമല്ലെന്നും എം.എ ബേബി പറഞ്ഞു.
നിലവിലത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് പോകാന്‍ നില്‍ക്കുകയാണ് പലരും. ഇവര്‍ കൂടുതല്‍ അപകടകരമായ ബിജെപിയിലേക്കല്ല പോകേണ്ടത്. ഇവരെ കണ്ട് സംസാരിച്ച് തിരുത്തി ശരിയായ രാഷ്ട്രീയ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കണം. അത്തരത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകണമെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2