തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ രാജ്യം വിട്ട അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്.
ഇന്ന ഉച്ചയോടെയാണ് ജയഘോഷിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഐ ബി ഉദ്യോഗസ്ഥര്‍ ജയാഘോഷില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.അറ്റാഷെ രാജ്യം വിട്ടത് അറിയിച്ചില്ല, സര്‍വ്വീസ് റിവോള്‍വര്‍ മടക്കി നല്‍കിയില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ സസ്‌പെന്‍ഷനിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2