അട്ടപ്പാടി: കോട്ടത്തറയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് രാത്രി 9.30 യോടെയാണ് സംഭവം. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ഇരു വിഭാഗത്തിലും ഉണ്ടായിരുന്നത്. നേരത്തെ പ്രദേശത്ത് ഇവർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഈ വൈരാഗ്യമാണ് കത്തികുത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കുത്തിയ സംഘത്തിലുണ്ടായിരുന്നവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബാലാജി എന്നയാളാണ് കുത്തിയത്. ഇയാൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ മാരിയമ്മൻ കോവിലിൽ വെച്ച് ഈ വാഹനത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി. സംഭവത്തിൽ ബാലാജിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. നിലവിൽ ഇയാൾ ഒളിവിലാണ്.