ആലപ്പുഴ: ആലപ്പുഴ മാന്നാര്‍ വില്ലേജ് ഓഫീസിനുള്ളില്‍ രാത്രിയില്‍ ജീവനക്കാരുടെ മദ്യപാനം. കള്ളവാറ്റുമായി രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. വില്ലേജ് അസിസ്റ്റന്റായ നെടുമുടി സ്വദേശി അജയകുമാര്‍ (43), കുരട്ടിശ്ശേരി വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആയ തിരുവനന്തപുരം പാറശാല സ്വദേശി ജയകുമാര്‍ (39) എന്നിവരാണ് മാന്നാര്‍ വില്ലേജ് ഓഫീസിനുള്ളില്‍ രാത്രിയില്‍ മദ്യപാനം നടത്തിയതിന് പോലീസ് പിടിയിലായത്. രാത്രി വില്ലേജ് ഓഫീസില്‍ വെളിച്ചവും അനക്കവും ബഹളവും കേട്ട് അതുവഴി പോയ നാട്ടുകാരാണ് മാന്നാര്‍ പോലീസിനെ വിവരം അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക