തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മുപ്പതുകാരിക്കുമാണ്സിക വൈറസ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 46 പേർക്കാണ് സിക സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ അല്ലെന്നും എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക