മലപ്പുറം: സഹോദരങ്ങളുടെ മക്കളായ 2 പെൺകുട്ടികൾ കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. ബന്ധുവായ മറ്റൊരു പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തല്ലൂർ മില്ലുംപടിയിൽ കടലുണ്ടിപ്പുഴയിലാണ് സംഭവം. സഹോദന്മാരുടെ മക്കളാണു അപകടത്തിൽപ്പെട്ടത്. പന്തല്ലൂർ കൊണ്ടോട്ടി ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്ത്ത് (19), ഹുസൈന്റെ സഹോദരൻ അബ്ദുറഹ്മാന്റെ മകൾ ഫാത്തിമ ഫിദ (14) എന്നിവരാണു മരിച്ചത്. ഇവരുടെ സഹോദരൻ അൻവറിന്റെ മകൾ ഫസ്മിയ ഷെറിനു (16) വേണ്ടി തിരച്ചിൽ തുടരുന്നു. പന്തല്ലൂരിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇവർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group