പൊന്‍കുന്നം : ഗുണമേന്മയുള്ള കോഴിയിറച്ചി ന്യായവിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച കേരള ചിക്കന്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. ആറുമാസംകൊണ്ട് 2.5 ലക്ഷം കിലോ കോഴിയിറച്ചിയാണ് വില്‍പ്പന നടത്തിയത്. കുടുംബശ്രീ നേതൃത്വത്തില്‍ ഫാമുകള്‍ ആരംഭിച്ച്‌ ഗുണമേന്മയുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയില്‍ എത്തിക്കുകയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം.

തുടര്‍ന്ന് കേരള ചിക്കന്റെ പ്രത്യേക വിപണന കേന്ദ്രങ്ങള്‍ മുഖേന ‘കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡില്‍ കോഴിയിറച്ചി വിപണിയിലെത്തി. കുടുംബശ്രീയും മൃഗസംരക്ഷണവകുപ്പും ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയും സംയുക്തമായാണ് കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്.മൃഗസംരക്ഷണ വകുപ്പിനാണ് മേല്‍നോട്ടം. ഇറച്ചിക്കോഴിയുടെ അമിതവില തടയുന്നതിനോടൊപ്പം കുടുംബശ്രീ അംഗങ്ങള്‍ക്ക് സുസ്ഥിര വരുമാനവും നല്‍കാന്‍ കേരള ചിക്കന് സാധിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക