കോ​ട്ട​യം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍ ​കുട്ടിയെ പീ​ഡി​പ്പി​ച്ച വി​വ​രം പു​റ​ത്തു വ​ന്ന​ത് തട്ടി കൊ​ണ്ടു​പോ​യ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ. പീ​ഡ​ന കേ​സി​ല്‍ പാ​ലാ കാ​നാ​ട്ടു​പാ​റ സ്വ​ദേ​ശി ഇമ്മാ​നു​വ​ല്‍ (20), കാ​യി​ക പ​രി​ശി​ല​ക​നാ​യ ചെറു​തോ​ണി സ്വ​ദേ​ശി പോ​ള്‍ ജോ​ര്‍​ജ് (43) എന്നി​വ​രെ ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യ കാ​ണാ​താ​യ​തോ​ടെ വീട്ടുകാ​ര്‍ ക​ട്ട​പ്പ​ന പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും ഇ​മ്മാ​നു​വ​ലി​നെ​യും ക​ണ്ടെ​ത്തി.

പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വിധേയമാക്കി​യ​പ്പോ​ഴാ​ണ് നാ​ളു​ക​ളാ​യി നടന്നിരു​ന്ന പീ​ഡ​നം വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. കാ​യി​ക പ​രി​ശീ​ല​ക​നാ​യ പോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി​രു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ പീഡിപ്പി​ച്ചി​രു​ന്ന​താ​യും പെ​ണ്‍​കു​ട്ടി മൊ​ഴി നല്കുക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കൂടുത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2