കൊടകര: ദേശീയപാതയിലൂടെ കാറില്‍ കടത്തിയ 140 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ സ്വദേശി വടക്കേലന്‍ വീട്ടില്‍ ടോംജിത്ത് (25), ആലുവ കൂട്ടേടത്ത് വീട്ടില്‍ വിന്‍സന്റ് (30) എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് പേരാമ്ബ്ര അപ്പോളോ ജംഗ്ഷനില്‍ വച്ച്‌ കൊടകര പോലിസാണ് കഞ്ചാവുകടത്ത് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ആന്ധയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവ് പൊതികള്‍ കാറിന്‍റെ ഡിക്കിയിലാണ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായവര്‍ വിവിധ കേസുകളിലെ പ്രതികളാണെന്ന് പോലിസ് അറിയിച്ചു. കൊടകര എസ്‌ഐ ജെയ്‌സന്‍, എസ്‌എച്ച്‌ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനൊപ്പം ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സ്‌കാഡിലെ അംഗങ്ങളും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക