മുംബൈ : പലഹാരത്തിനായി കരഞ്ഞ 20 മാസം പ്രായമായ പെൺ കുട്ടിയെ പിതാവ് ഭിത്തിയില്‍ അടിച്ചു കൊന്നു. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ഗോണ്ടിയയിലാണു സംഭവം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ വിവേക് ഉയികെയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഗോതമ്ബുമാവ് കൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് കരഞ്ഞപ്പോള്‍ അതു വാങ്ങാന്‍ കുട്ടിയുടെ അമ്മ 5 രൂപ വിവേകിനോടു ചോദിച്ചു.ഇതിന് പിന്നാലെയാണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2