ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐ ടി നിയമങ്ങൾ പാലിക്കാത്തതിനാൽ ട്വിറ്ററിന്​ ഇന്ത്യയിലെ നിയമപരിരക്ഷ നഷ്​ടമായി ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്​ടമാകുന്ന ആദ്യ അമേരിക്കന്‍ സമൂഹമാധ്യമമാണ് ട്വിറ്റര്‍​. ഇനിമുതല്‍ ട്വിറ്ററില്‍ വരുന്ന ഉള്ളടക്കത്തിന്​ കമ്ബനിക്കെതിരെ കേസെടുക്കാം. നിയമപരിക്ഷ നഷ്​ടമായതിന്​ പിന്നാലെ ഉത്തര്‍പ്രദേശ്​ പൊലീസ്​ ട്വിറ്ററിനെതിരെ കേസെടുത്തു.

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ ഐ.ടി നിയമങ്ങള്‍ നടപ്പാക്കാനുള്ള അവസാന തീയതി മേയ്​ 25 ആയിരുന്നു. ഈ തീയതിക്ക്​ ശേഷവും ഇതിനുളള നടപടികള്‍ ട്വിറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. പിന്നീട്​ ഒരാഴ്​ചക്ക്​ ശേഷമാണ്​ നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ട്വിറ്റര്‍ തുടങ്ങിയത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്​ചിത തീയതിക്കകം നിയമങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ്​ ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയതെന്നാണ്​ സൂചന.

ഗാസിയാബാദില്‍ മുസ്​ലിം വയോധികന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ്​ ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ നിരവധി ട്വീറ്റുകളും വിഡിയോയും ട്വിറ്ററില്‍ വന്നിരുന്നു. ഇത്​ സാമൂദായികമായി വേര്‍തിരിവ്​ ഉണ്ടാക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.