മൈസൂരു: വിവാഹം കഴിയുമ്ബോള്‍ വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇരട്ട സഹോദരിമാര്‍ ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് – യശോദ ദമ്ബതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്. രണ്ടു വ്യത്യസ്ത കുടുംബങ്ങളിലേക്ക് ഇവരെ വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ ആലോചന നടത്തുകയായിരുന്നു. ഇതോടെ വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണമാണ് ഇവര്‍ തൂങ്ങിമരിച്ചത് എന്നാണ് റിപ്പോർട്ട്.