ന്യൂഡല്‍ഹി:സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു വികാര നിര്‍ഭരിതമായി ട്വീറ്റ് ചെ്ത് സച്ചിന്‍. സത്യത്തെ താല്‍ക്കാലികമായി വിഘ്നപ്പെടുത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ തോല്‍പിക്കാനാകില്ലെന്നാണ് സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്.ഇന്ന് പകല്‍ സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതിനു പിന്നാലെയാണ് സച്ചിന്റെ വികാര നിര്‍ഭയമായ ട്വീറ്റ്. സച്ചിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പുറത്താക്കി. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷന്‍. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
രാജസ്ഥാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അശോക് ഗെഹ്ലോട്ട്, രണ്‍ദീപ് സുര്‍ജേവാല, കെ.സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ സച്ചിന്‍ പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2