വാർത്തയിലെ ചിത്രം വ്യാപകമായി പ്രചരിക്കുന്ന ഒരു ട്രോൾ ആണ്. മനോരമയിലും മാതൃഭൂമിയിലും റിപ്പോർട്ട് ചെയ്ത രണ്ടു വ്യത്യസ്ത മരണ വാർത്തകളിൽ ഒരേ ചിത്രം വന്നതാണ് ട്രോളിന് ആധാരം. എന്നാൽ ഇതിലെ വാസ്തവം എന്താണ്?

രണ്ടു വാർത്തകളും 2020 ഓഗസ്റ്റ് എട്ടാം തീയതി മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചതാണ്.ഒന്ന് കോട്ടയം എഡിഷൻ വാർത്തയും രണ്ടാമത്തേത് കൊച്ചി എഡിഷൻ വാർത്ത.കോട്ടയം എഡിഷനിലെ വാർത്തയാണ് സത്യം. തോട്ടിൽ വീണു മരിച്ച ലൂയിസ് ജോസഫിൻറെ ചിത്രമാണ് രണ്ടു വാർത്തകളിലും. എന്നാൽ കൊച്ചി എഡിഷൻ വാർത്തയോടൊപ്പം ചിത്രം മാറിപ്പോയി.

പക്ഷേ ഇവിടെ അപകടകരമായ പ്രവണത മറ്റൊന്നാണ്. മനോരമയിലെ മാധ്യമപ്രവർത്തക സാമൂഹ്യ മാധ്യമങ്ങളിൽ ഭരണപക്ഷത്ത് ഉള്ള സൈബർ പോരാളികളുടെ അപമാനത്തിന് ഇരയായ സംഭവം നമ്മുടെ മുമ്പിലുണ്ട്. മനോരമ പടച്ചുവിടുന്ന വാർത്തകളെല്ലാം വ്യാജമാണ് എന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത രാഷ്ട്രീയ നീക്കം ആണ് ഈ ട്രോളിന് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏതായാലും ഈ ട്രോൾ വ്യാജമാണ്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2