ഹൈദരാബാദ്: വോട്ടിന് പണം നല്‍കിയെന്ന കേസില്‍ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) എംപി കവിത മാലോത് കുറ്റക്കാരിയെന്ന് ഹൈദരാബാദ് പ്രത്യേക കോടതി ശനിയാഴ്ച കണ്ടെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കവിത വോട്ടിന് പണം നല്‍കിയെന്നായിരുന്നു കേസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ വിചാരണ നടക്കുന്ന സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയാണ് തെലങ്കാനയിലെ മഹബൂബാബാദില്‍നിന്നുള്ള എംപിക്ക് ആറുമാസം തടവിനൊപ്പം 10,000 രൂപ പിഴയും വിധിച്ചത്.

ശനിയാഴ്ചതന്നെ ജാമ്യം ലഭിച്ച കവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തലി എന്നയാള്‍ വോട്ടര്‍മാര്‍ക്ക് 500 രൂപ നല്‍കുന്നതായി കണ്ടെത്തിയിരുന്നു.കവിത മാലോതിന് വേണ്ടിയാണ് പണം വിതരണം ചെയ്തതെന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായ ഇയാള്‍ പിന്നീട് മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക