കോഴിക്കോട് എന്‍.സി.പി നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച്‌ വ്യത്യസ്ത അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യോഗം കയ്യാങ്കളിയിലെത്തിയത്.

പാര്‍ട്ടിക്ക് ജില്ലയില്‍ ലഭിക്കുന്ന സീറ്റില്‍ പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ നിര്‍വാഹക സമിതി യോഗത്തിലും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എട്ടുതവണ മത്സരിച്ച ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തിയിട്ടുണ്ട്. അതില്‍ രണ്ട് തവണ മന്ത്രിയുമായി. ഇത്തവണ ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇനിയും ശശീന്ദ്രന്‍ മത്സരിക്കുന്നത് വഴി ജില്ലയിലെ യുവാക്കള്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ശശീന്ദ്രന്റെ അനുഭവ സമ്ബത്ത് പ്രധാനമാണെന്നാണ് ശശീന്ദ്രന്‍പക്ഷം പറയുന്നത്. എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരും യോഗത്തില്‍ ഉയര്‍ന്നുവന്നു. യോഗത്തില്‍ എ കെ ശശീന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2