തിരുവനന്തപുരം: ലഹരി മാഫിയയുമായുളള ബന്ധത്തെ തുടര്‍ന്ന് ചാല ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ലഹരി ബന്ധത്തിന്‍റെ പേരില്‍ നടപടി.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം പാര്‍ട്ടിയിലെ പ്രധാന അണികളിലേക്കാണ് എത്തി നിൽക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടിന് വഴിയൊരുക്കിയിരുന്നു. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആയങ്കിയുടെ ഭാര്യയയെും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ളവയിലാണ് മൊഴി എടുക്കല്‍. ജൂലൈ 7 ന് ടിപി കേസിലെ പ്രതി ഷാഫിയേയും കസ്റ്റംസ് ചോദ്യം ചെയ്യും.