ജയ്പുര്‍ : ആ​ദി​വാ​സി​ക​ളെ പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഗ​ണേ​ശ് ഘോ​ഘ​ര. നി​യ​മ​സ​ഭ​യി​ൽ ഗ​ണേ​ശി​ന്‍റെ ആ​വ​ശ്യ​​ത്തെ പി​ന്തു​ണ​ച്ച്‌ ഭാ​ര​തീ​യ ട്രൈ​ബ​ല്‍ പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രും രം​ഗ​ത്തെ​ത്തി.
ആ​ദി​വാ​സി പാരമ്പര്യവും ആ​ചാ​രാ​നു​ഷ്ഠാ​നു​ങ്ങ​ളും ഹി​ന്ദു മ​ത​ത്തി​ലേ​തി​ല്‍​നി​ന്നു വി​ഭി​ന്ന​മാ​ണെ​ന്നും ഹി​ന്ദു​ത്വ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും ആ​ദി​വാ​സി ജ​ന​ത​യെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും ഗ​ണേ​ശ് കു​റ്റ​പ്പെ​ടു​ത്തി.
അ​തേ​സ​മ​യം, ഗ​ണേ​ശി​ന്‍റെ അ​ഭി​പ്രാ​യം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ഭാ​ഷ്യ​മാ​ണോ​യെ​ന്നു വ്യ​ക്ത​മാക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി വ​ക്താ​വും എം​എ​ല്‍​എ​യു​മാ​യ രാം​ലാ​ല്‍ ശ​ര്‍​മ രം​ഗ​ത്തെ​ത്തി. ഹി​ന്ദു സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് എ​ല്ലാ​ക്കാ​ല​ത്തും ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തു രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2