തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ മ​രം​മു​റി​യി​ല്‍ വ​യ​നാ​ട്​ മു​ട്ടില്‍ ഒ​ഴി​കെ മ​റ്റി​ട​ങ്ങ​ളി​ലെ കേ​സു​ക​ള്‍ തെ​ളി​വി​ല്ലാ​തെ കെ​ട്ട​ട​ങ്ങാ​ന്‍ സാ​ധ്യ​ത. റ​വ​ന്യൂ​വ​കു​പ്പ്​ ഉ​ത്ത​ര​വി​െന്‍റ മ​റ​വി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി, സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ല്‍ ന​ട​ന്ന മ​രം​മു​റി​യി​ല്‍ തൊ​ണ്ടി​മു​ത​ല്‍ 90 ശ​ത​മാ​ന​വും പി​ടി​ച്ചെ​ടു​ത്തത്​ മു​ട്ടി​ലി​ല്‍ മാ​ത്ര​മാ​ണ്.

മ​റ്റി​ട​ങ്ങ​ളി​ല്‍ മു​റി​ച്ച മ​ര​ങ്ങ​ളെ​ക്കു​റി​ച്ച്‌​ ഒ​രു വി​വ​ര​വും ആ​ര്‍​ക്കു​മി​ല്ല. റ​വ​ന്യൂ​വ​കു​പ്പി​ല്‍ രേ​ഖ​ക​ളും കാ​ണാ​നി​ല്ല. തൃ​ശൂ​ര്‍, നേ​ര്യ​മം​ഗ​ലം, അ​ടി​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​േ​ട്ട​റെ മ​ര​ങ്ങ​ള്‍ മു​റി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വ്​ റ​ദ്ദാ​യ​ശേ​ഷം മ​രം​മു​റി​ക്ക്​ അ​നു​മ​തി ന​ല്‍​കി എ​ന്ന കു​റ്റ​ത്തി​നു​ള്ള കേ​സാ​വും നി​ല​നി​ല്‍​ക്കു​ക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വ​നം വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണ​ത്തി​െന്‍റ തു​ട​ര്‍​ച്ച​യാ​യി രേ​ഖ​ക​ള്‍ തേ​ടി റ​വ​ന്യൂ​വ​കു​പ്പും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. ഒ​രാ​ഴ്​​ച​ക്കം റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ക​ല​ക്​​ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല. പ​ല വി​ല്ലേ​ജ്​ ഒാ​ഫി​സു​ക​ളി​ലും പ​ട്ട​യ​രേ​ഖ​ക​ളോ ര​ജി​സ്​​റ്റ​റു​ക​ളോ കാ​ണാ​നി​ല്ലാ​ത്ത​ത്​ വ​ലി​യ തി​രി​ച്ച​ടി​​യാ​യി.

ഇ​വ മ​നഃ​പൂ​ര്‍​വം ന​ശി​പ്പി​ച്ച​താ​ണോ​യെ​ന്ന സം​ശ​യ​വുമുണ്ട്. ആ ​റി​പ്പോ​ര്‍​ട്ട്​ കി​ട്ടി​യാ​ല്‍ മാ​ത്ര​േ​മ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നും വി​ജി​ല​ന്‍​സി​നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച്‌​ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​കൂ. റി​സ​ര്‍​വ്​ വ​നം എ​ന്ന്​ പ​റ​യു​േ​മ്ബാ​ള്‍, രേ​ഖ​യി​ല്ലെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ കു​ഴ​യും.

ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശ​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​രം​മു​റി കേ​സ്​ മ​യ​പ്പെ​ടു​ത്താ​നും സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്. മു​ന്‍ റ​വ​ന്യൂ​മ​ന്ത്രി​യു​ടെ​യും സി.​പി.​ഐ നേ​തൃ​ത്വ​ത്തിെന്‍റ​യും നേ​രെ അ​ന്വേ​ഷ​ണം നീ​ളു​മെ​ന്ന്​ വ​ന്ന​തും മെ​ല്ലെ​​പ്പോ​ക്കി​ന്​ കാ​ര​ണ​മാ​യി.

ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തി​െന്‍റ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​ങ്ങ​നെ നീ​ങ്ങി​യാ​ല്‍ കു​ടു​ങ്ങു​ന്ന​ത് വി​വാ​ദ ഉ​ത്ത​ര​വ് ഇ​റ​ക്കാ​ന്‍ അ​ന്തി​മ​നി​ര്‍​ദേ​ശം ന​ല്‍​കി​യ മു​ന്‍ റ​വ​ന്യൂ​മ​ന്ത്രി ത​ന്നെ​യാ​യി​രി​ക്കും. മ​രം​വെ​ട്ടി ക​ട​ത്തി​യ​വ​രെ മാ​ത്രം പ്ര​തി​ക​ളാ​ക്കി​യാ​ല്‍ കേ​സ് നി​ല​നി​ല്‍​ക്കി​ല്ല എ​ന്ന​തി​നാ​ല്‍, പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ക​ര്‍​ഷ​ക​രും ഉ​ള്‍​െ​പ്പ​ട്ടി​ട്ടു​ണ്ട്.

200 ഒാ​ളം കേ​സു​ക​ളാ​ണ്​ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. ഒ​ട്ടു​മി​ക്ക​തിലും ദു​ര്‍​ബ​ല​വ​കു​പ്പു​ക​ളാണ്​ ചു​മ​ത്തി​യത്​. അ​തേ​സ​മ​യം, കേ​സി​ല്‍ ക​ക്ഷി​ചേ​രേ​ണ്ടെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍​ തീ​രു​മാ​നം. നി​യ​മ​പ​ര​മാ​യ ആ​വ​ശ്യം വ​രു​ന്ന പ​ക്ഷം, ജീ​വി​ക്കാ​നാ​യി ക​ര്‍​ഷ​ക​ര്‍ ഒ​രു​മ​ര​മോ മ​റ്റോ മു​റി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​പ്പോള്‍ ഇ​ട​പെ​ടാ​നാ​ണ്​ ആ​ലോ​ച​ന.