മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ, ജോസ്കുട്ടി എന്നിവരുടെ അമ്മയുടെ സംസ്കാരം രാവിലെ 11നാണ്. പ്രതികളെ സംസ്കാര ചടങ്ങില്‍ പങ്കെടുപ്പിച്ച ശേഷമാകും കോടതിയില്‍ എത്തിക്കുക.

ഇന്നലെ കുറ്റിപ്പുറത്ത് വച്ച്‌ പിടികൂടിയ പ്രതികളെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതികള്‍ക്കൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ വിനീഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പട്ടയഭൂമിയിലെ മരംമുറിയില്‍ ആകെ 5 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിറകെയാണ് മരംമുറിയില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.പട്ടയഭൂമിയിലെ മരംമുറിയില്‍ 701 കേസുകളുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് സര്‍ക്കാരിന്‍റെ നിഷക്രിയത്വമാണെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം.
ഒരു മാസത്തോളമായി എറണാകുളത്ത് ഒളിവില്‍ ആയിരുന്ന റോജി അഗസ്റ്റിനെയും സഹോദരന്മാരെയും വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ കുറ്റിപ്പുറം പാലത്തിന് സമീപത്ത് വച്ചാണ് പിടികൂടിയത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക