കൊച്ചി: കുമ്ബളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ടോള്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. കാക്കനാട് സ്വദേശി വിപിന്‍ വിജയനാണ് മര്‍ദ്ദനമേറ്റത്. വിപിന്റെ പരാതിയില്‍ പനങ്ങാട് പൊലീസ് കേസെടുത്തു. പാസിന്റെ തുക അടയ്ക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ആലപ്പുഴയിലേക്ക് പോകാന്‍ വിപിന്‍ ടോള്‍ പ്ലാസ കടക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഫാസ്ടാഗ് ഇല്ലാത്തതിനാല്‍ എടിഎം കാര്‍ഡ് ആണ് പാസിനായി നല്‍കിയത്. കാര്‍ഡ് ഉപയോ​ഗിച്ച്‌ രണ്ട് വട്ടം തുക അടിച്ചെന്നാണ് വിപിന്റെ ആരോപണം. രസീത് ചോദിച്ചപ്പോള്‍ ജീവനക്കാര്‍ ആക്രമിച്ചെന്നും വിപിന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2