സ്പിരിറ്റ് മോഷണ കേസിനു ശേഷം ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മ്മാണം വന്‍ പ്രതിസന്ധിയില്‍. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ലിറ്റര്‍ ബ്ലെന്‍ഡ് ചെയ്ത സ്പിരിറ്റ് ഉപയോഗ ശൂന്യമായി കിടക്കുകയാണ് . സ്പിരിറ്റുമായി എത്തിയ ടാങ്കറുകളില്‍ നിന്ന് ലോഡ് നീക്കം തടസപ്പെടുകയും ചെയ്തു.

സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്കാത്ത സാഹചര്യത്തിലാണ് റം ഉത്പാദനം നിര്‍മാണം നിര്‍ത്തിവച്ചത് .സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം താളം തെറ്റിയ നിലയിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിന്‍്റെ പ്രവര്‍ത്തനം. മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത് .മറ്റ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഉദ്യോസ്ഥരുടെ ഭാഗത്തു ഇതുവരെ ഉണ്ടായിട്ടില്ല.ഓണവിപണി ലക്ഷ്യമിട്ട് ജവാന്‍ റമ്മിന്റെ ഉത്പാദനം തടയാനായി ഒരുവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജീവനക്കാരുടെ പ്രധാന വെല്ലുവിളി. അതേ സമയം ,സ്പിരിറ്റുമായി കഴിഞ്ഞ ദിവസം എത്തിയ 5 ടാങ്കറുകളിലെ ലോഡ് ഇറക്കിയിട്ടില്ല. കരാര്‍ ജീവനക്കാരടക്കം തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക