തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്.

ജിജു തിരുവനന്തപുരം സ്വദേശിയാണ്. അനന്യയുടെ മരണത്തിന് ശേഷം ജിജു വൈറ്റിലയിലുള്ള തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അനന്യയുടെ മരണത്തെ തുടര്‍ന്ന് വലിയ രീതിയിലുളള മാനസിക സംഘര്‍ഷത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

മരിച്ച ജിജു

അനന്യ മരിച്ച ദിവസവും ജിജു അനന്യക്കൊപ്പം ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹ പരിശോധന ഉള്‍പ്പടെയുളള നടപടികള്‍ നടത്തുകയാണ്.

. അനന്യയുടെ മരണത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍ക്കെതിരെയും, ആശുപത്രികള്‍ക്കെതിരെയും നടപടി വേണമെന്ന കടുത്ത നിലപാടുമായി അനന്യയുടെ സുഹൃത്തുക്കള്‍ രംഗത്തുണ്ട്.

പങ്കാളിയുടെ മരണം കൂടി രേഖപ്പെടുത്തുന്നതോടെ നിലവിലെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക