സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തി വച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ 16 മുതലാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ ഒൻപത് സർവീസുകൾ ആണ് ആദ്യം ആരംഭിക്കുന്നത്. ഓടിത്തുടങ്ങുക അന്തർ സംസ്ഥാന സർവീസുകളാണ്.

മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര് ഫാസ്റ്റ്, ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗലാപുരം കോയമ്പത്തൂർ മംഗലാപുരം, മൈസൂരു കൊച്ചുവേളി മൈസൂരു എക്സ്പ്രസ്, ബംഗളൂരു എറണാകുളം ബംഗളൂരൂ സൂപ്പർഫാസ്റ്റ്, എറണാകുളം കാരൈക്കൽ എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്.

ജൂൺ 16 മുതൽ ഇവ സർവീസ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക