ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എസ്‍യുവി മോഡലാണ് ഫോര്‍ച്യൂണര്‍. വിവിധ പ്രശ്‍നങ്ങളില്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാഹനലോകത്തെയും സോഷ്യല്‍ മീഡിയയിലെയും താരം. ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ കടലിലേക്ക് മറിഞ്ഞ ഫോര്‍ച്യൂണറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിതിനു പിന്നാലെ അണ്ടര്‍പാസില്‍ കുടുങ്ങി വെള്ളത്തില്‍ മുങ്ങിയ മറ്റൊരു ഫോര്‍ചൂണറും മുകളില്‍ കയറി ഇരിക്കുന്ന ഉടമയുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഉത്തര്‍പ്രദേശിലെ ബാഗ്​പത്തില്‍ നിന്നുള്ള വീഡിയോയാണ്​ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറലായ വീഡിയോയില്‍, വെള്ളത്തില്‍ മുങ്ങിയ ടൊയോട്ട ഫോര്‍ച്യൂണറി​ന്‍റെ മുകളില്‍ ഇരിക്കുന്ന വ്യക്തിയെ കാണാം. ഇദ്ദേഹം വെള്ളം കയറിയ അണ്ടര്‍പാസിലേക്ക് വാഹനവുമായി പ്രവേശിച്ചത് എന്തുകൊണ്ടാണെന്ന്​ വീഡിയോയില്‍ വ്യക്​തമല്ല. അധികം വെള്ളമുണ്ടാകില്ല എന്ന തെറ്റിദ്ധാരണയില്‍ വാഹനവുമായി വെള്ളക്കെട്ടില്‍ ഇറങ്ങിയതെന്നാണ്​ സൂചന. എന്തായാലും അവസാനം ഒരു ട്രാക്​ടര്‍ വേണ്ടി വന്നു ഫോര്‍ച്യൂണറിന് രക്ഷകനാകാന്‍. ട്രാക്ടര്‍ എത്തി വാഹനത്തെ കയര്‍കെട്ടി വലിച്ച്‌​ വെള്ളക്കെട്ടില്‍നിന്ന്​ രക്ഷിക്കുകയായിരുന്നു. അണ്ടര്‍പാസിന്​ മുകളില്‍ നിന്നാണ്​ ഈ വീഡിയോ ചിത്രീകരിച്ചിരുന്നത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇനി വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ എങ്ങനെ സംരക്ഷിക്കാം എന്നറിയാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. വെള്ളക്കെട്ട് കടക്കരുത്മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങള്‍ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫില്‍റ്ററും സ്‌നോര്‍ക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്‍തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം.

2. മിനിമം അര്‍പിഎം നിലനിര്‍ത്തുകവെള്ളക്കെട്ടുകളില്‍ കാറുകള്‍ നിന്നുപോകുന്നതും എഞ്ചിന്‍ കേടാകുന്നതും പ്രധാനമായും ഒരു കാരണത്താലാണ്. അവയുടെ എക്സോസ്റ്റ് പൈപ്പിലൂടെ വെള്ളം എഞ്ചിനില്‍ കേറും. അതോടെ എഞ്ചിന്‍ നിലയ്ക്കും. അതൊഴിവാക്കാന്‍ ‘മിനിമം ആക്സിലറേഷന്‍ ‘ എപ്പോഴും നല്‍കണം. എങ്കില്‍ എക്സോസ്റ്റിലൂടെ പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും.

3. താഴ്ന്ന ഗിയറില്‍ വാഹനം ഓടിക്കുകകൂടിയ ഗിയറില്‍ വാഹനം ഓടിച്ചാല്‍ വേണ്ടത്ര വേഗമില്ലെങ്കില്‍ വാഹനം ഓഫാക്കാന്‍ സാധ്യതയുണ്ട്. വെള്ളക്കെട്ടില്‍ വെച്ച്‌ വാഹനം ഒരിക്കല്‍ ഓഫായാല്‍ അത് പിന്നെ സ്റ്റാര്‍ട്ടാകാന്‍ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്ബോള്‍ സെക്കന്‍ഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച്‌ മാത്രം വാഹനമോടിക്കുക.

4. മുന്നില്‍ പോകുന്ന വാഹനവുമായി അകലം പാലിക്കുകവാഹനങ്ങള്‍ക്കിടയില്‍ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്ബോള്‍ ഉണ്ടാകുന്ന ഓളത്തില്‍ ഉയരുന്ന ജനനിരപ്പ് അടങ്ങാന്‍ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാല്‍ റോഡില്‍ വെള്ളത്തിനടിയില്‍ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.

5. ബ്രേക്കിന്റെ പ്രവര്‍ത്തനം പരിശോധിക്കുകടയര്‍ വെള്ളത്തില്‍ മുങ്ങുന്ന തരത്തില്‍ വാഹനമോടിയിട്ടുണ്ടെങ്കില്‍ ഇതിനുശേഷം ബ്രേക്ക് പ്രവര്‍ത്തന ക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. കാറുകളില്‍ കൂടുതലായ ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നത്. മഴയിലും വെള്ളക്കെട്ടിലും ഇതില്‍ ചെളിപിടിക്കാനുള്ള സാധ്യത എറെയാണ്. ഇത് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

6. സഡന്‍ ബ്രേക്ക് ചെയ്യരുത്മഴക്കാല യാത്രകളില്‍ നനഞ്ഞുകിടക്കുന്ന റോഡില്‍ സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടിലെ കുഴികളില്‍ ടയര്‍ വീണാലുടന്‍ ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് പുകകുഴലില്‍ വെള്ളം കയറാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളത്തില്‍ വാഹനം നിര്‍ത്തിയാല്‍ ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നതും നല്ലതാണ്.

7. മികച്ച ടയറുകള്‍ ഉറപ്പാക്കുകനനഞ്ഞ് കിടക്കുന്ന നിരത്തുകളില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ അതിജീവിക്കാനുള്ള ഗ്രിപ്പ് ടയറുകള്‍ക്കുണ്ടാവണം. തേയ്‍മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.8. ഒന്നുമറിയാതെ വെള്ളക്കെട്ടിലേക്ക് വണ്ടി ഇറക്കരുത്മുന്നിലെ വാഹനങ്ങള്‍ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാന്‍ മുതിരാവൂ. മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. അതുകൊണ്ട്, അത്ര ഉറപ്പില്ലാത്ത സ്ഥലമാണെങ്കില്‍ വന്ന വഴി യു ടേണ്‍ എടുത്ത് വേറെ വല്ല റൂട്ടിലും പോകുന്നതായിരിക്കും ഉത്തമം. അതാവും വാഹനത്തിന്റെ സുരക്ഷിതത്വത്തിനും നല്ലത്.

8. പാര്‍ക്കിങ്ങിലും വേണം ശ്രദ്ധശക്തമായ മഴയുള്ളപ്പോള്‍ വാഹനം മരങ്ങളുടെ താഴെയും വലിയ ഭിത്തികളുടെയും മറ്റും സമീപത്തും പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മരത്തിന്റെ കൊമ്ബുകളും മറ്റും ഒടിഞ്ഞ് വാഹനത്തില്‍ വീഴുന്നതില്‍നിന്നും മണ്ണിടിച്ചില്‍ പോലെയുള്ളവയില്‍നിന്നും വാഹനത്തെ ഇങ്ങനെ രക്ഷിക്കാം.

9. ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്യാതൊരു കാരണവശാലും വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യരുത്. സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടില്‍നിന്നു വാഹനം നീക്കുക. അതുപോലെ ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റി വര്‍ക്‌ഷോപ്പിലെത്തിക്കുക. ഇന്‍ഷുറന്‍സ് കമ്ബനിക്കാരെയും വിവരം അറിയിക്കുക.

10. നിരപ്പായ പ്രതലംഓട്ടമാറ്റിക് ട്രാന്‍സ്‍മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തില്‍വച്ചുവേണം കെട്ടിവലിക്കാന്‍. ഇത് സാധ്യമല്ലെങ്കില്‍ മുന്‍ വീലുകള്‍ അല്ലെങ്കില്‍ ഡ്രൈവിങ് വീലുകള്‍ ഗ്രൗണ്ടില്‍ നിന്നുയര്‍ത്തി വലിക്കണം.

11. എഞ്ചിന്‍ ഓയില്‍ മാറ്റുകവെള്ളം കയറിയ വാഹനത്തിന്‍റെ എന്‍ജിന്‍ ഓയില്‍ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എന്‍ജിന്‍ ഓയില്‍ മാറ്റി എന്‍ജിന്‍ വൃത്തിയാക്കണം.

12. എയര്‍ ഇന്‍ടേക്കുകള്‍എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എന്‍ജിനിലേയ്ക്ക് വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലാം എയര്‍ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.

13. ടയര്‍ കറക്കുകഎഞ്ചിന്‍ ഓയില്‍ നിറച്ചതിന് ശേഷം ജാക്കി വെച്ച്‌ മുന്‍ വീലുകള്‍ ഉയര്‍ത്തുക. തുടര്‍ന്ന് ടയര്‍ കൈകൊണ്ട് കറക്കി ഓയില്‍ എന്‍ജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വീണ്ടും ഓയില്‍ മുഴുവന്‍ മാറ്റി വീണ്ടും നിറച്ച്‌ ടയര്‍ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

14 ഫ്യൂസുകള്‍ഇലക്‌ട്രിക്ക് ഘടകങ്ങള്‍ പരിശോധിക്കുക. ഫ്യൂസുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക.

15. ഓണാക്കിയിടുകഇനി എ‍ന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് രണ്ടു മിനിട്ടെങ്കിലും എഞ്ചിന്‍ ഓണ്‍ ആക്കിയിടുക. ഇനി വാഹനം ഓടിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക