കൊച്ചി: ടൊവിനോ തോമസിന്റെ പുതിയ ചിത്രത്തിന് അഭിനേതാക്കളെ തേടുന്നു.  ലെനിന്‍, അംബേദ്കര്‍, ഹിറ്റ്‌ലര്‍, ടോള്‍സ്‌റ്റോയ് എന്നിവരുമായി രൂപസാദൃശ്യമുള്ള അഭിനേതാക്കളെ തേടുന്നുവെന്നായിരുന്നു പോസ്റ്ററിലെ കാസ്റ്റിംഗ് കോള്‍. ടൊവിനോ തോമസ് തന്നെയാണ് കാസ്റ്റിംഗ് കോൾ പുറത്തിറക്കിയത്.  മലയാളം നന്നായി സംസാരിക്കണമെന്ന നിബന്ധനയും. ദേശീയ അവാര്‍ഡ് ജേതാവായ ഡോ.ബിജു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്കാണ് ലെനിനെയും അംബേദ്കറെയും ഹിറ്റ്‌ലറെയും ടോള്‍സ്‌റ്റോയിയെയും വേണ്ടത്.

സിനിമയെക്കുറിച്ച് ഡോ.ബിജുവിന്റെ വാക്കുകൾ.

 

 മുമ്പ് ചെയ്ത സിനിമകള്‍ നിന്ന് വ്യത്യസ്ഥമായ പരിചരണമുള്ള സിനിമയാണ്. സര്‍റിയലിസ്റ്റിക് ആയി കഥ പറയുന്ന രാഷ്ട്രീയ ചിത്രമാണ്. ഒരാളുടെ യാത്രയില്‍ ഹിറ്റ്‌ലറും ലെനിനും അംബേദ്കറും ടോള്‍സ്‌റ്റോയിയും കടന്നുവരികയാണ്. ആ വരവിന് നമ്മള്‍ കടന്നുപോകുന്ന പല രാഷ്ട്രീയ സാഹചര്യങ്ങളുമായും സംഭവ വികാസങ്ങളുമായും ബന്ധമുണ്ട്. ടൊവിനോ തോമസാണ് നായകന്‍. കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാനാകുന്ന സിനിമയല്ല. കാസ്റ്റിംഗ് പ്രധാനമായതിനാലും ഈ പറഞ്ഞ കഥാപാത്രങ്ങള്‍ക്കായുള്ള തിരച്ചില്‍ എളുമപ്പല്ലെന്നത് കൊണ്ടും അതിലേക്ക് കടന്നതാണ്. മുമ്പ് ചെയ്ത സിനിമകളെക്കാള്‍ ബജറ്റ് വരുന്ന ചിത്രം കൂടിയാണ്. സെറ്റ് തയ്യാറാക്കേണ്ടതുണ്ട്. ലൊക്കേഷനും കഥയ്ക്ക് അനുയോജ്യമായത് വേണം.

അന്താരാഷ്ട്ര തലത്തിലും രാജ്യ തലത്തിലും ഏറെ പ്രശസ്തനാണ് ഡോ.ബിജു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2