കൊച്ചി: ഓടിടി റിലീസിനെതിരെ വിലക്കുമായി തിയറ്റർ ഉടമ സംഘടന ഫിയോക്. എന്നാൽ ടോവിനോ നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് അനുമതി നൽകി.തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതോടെയാണ് നിർമ്മാതകൾ  ഡിജിറ്റല്‍  ഒടിടി പ്ലാറ്റ്‌ഫോം റിലീസിനുമായി തയാറെടുക്കുന്നത്. എന്നാൽ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ്  സംഘടനയുടെ തീരുമാനം.നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് സംഘടനയുടെ പ്രസിഡന്റ്. എന്നാൽ നിര്‍മ്മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് നിർമ്മിച്ച കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസ് ചെയ്യാന്‍ സംഘടന അനുമതി നല്‍കി. ആന്റോ ജോസഫ്  റിലീസിന് അനുമതി തേടി ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിയോക്കിനെയും സമീപിച്ചിരുന്നു.

തിയറ്റര്‍ റിലീസിന് മുമ്പ് പൈറസി നേരിട്ടതിനാലാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഇനിയും നീണ്ടുപോയാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് പരിഗണിച്ച് റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുന്നതെന്നും ജനറല്‍ സെക്രട്ടറി എംസി ബോബി ഒപ്പുവച്ച കത്തില്‍ പറയുന്നു.

കിലോമീറ്റേഴ്സിന്റെ സഹ നിർമ്മാതാവ് ടൊവിനോ തോമസാണ്.   ഓഗസ്റ്റ് അവസാനവാരം ഹോട്ട് സ്റ്റാര്‍ പ്രിമിയറിന് ഒരുങ്ങുകയാണ് കിലോമീറ്റേഴ്സ്.

പത്തിലേറെ ചെറുസിനിമകള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുമ്പോഴാണ് തിയറ്ററുടമകളുടെ വിലക്ക്. ചെറുസിനിമകള്‍ ഒടിടി റിലീസ് ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് മറ്റൊരു തിയറ്റര്‍ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഈ വിലക്ക് ഒരു പക്ഷേ സിനിമ വ്യാവസായത്തെ എങ്ങനെയാണ് ബാധിക്കുക എന്നതാണ് പ്രശ്നം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2