തിരുവനന്തപുരം: സീനിയര്‍ ഐ .പി.എസ് ഓഫീസറായ ടോമിന്‍ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയാകുമെന്നാണ് സൂചന.വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്. സുധേഷ് കുമാറിനേക്കാള്‍ സീനിയറാണ് തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട കേസായിരുന്നു തച്ചങ്കരിക്ക് തടസമായി നിന്നിരുന്നത്. അത് മാറിയതോടെ സാദ്ധ്യതയേറി.
1987 ബാച്ച്‌ ഐ .പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരി നിലവില്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറാണ്. ഫയര്‍ ഫോഴ്സ് ഡയറക്ടര്‍, കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍,പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എ.ഡി.ജി.പി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, സിവില്‍ സപ്ളൈസ് എം.ഡി, കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ എ.എസ്.പിയായിട്ടായിരുന്നു തുടക്കം. കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് മേധാവിയായിരുന്നു. 2023 ആഗസ്റ്റ് വരെ സര്‍വീസുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2