തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനം ഇനിയും നിയാന്ത്രാണീതീതമാകാത്തതിനാൽ ഇന്നും നാളെയും സം​സ്ഥാ​ന​ത്ത്​ സ​മ്പൂർണ ലോ​ക്​​ഡൗ​ണ്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​മ്പ്​ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഇ​ള​വു​ക​ള്‍, നി​യ​ന്ത്ര​ണ​ങ്ങ​ള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
  • മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ള്‍, പാ​ല്‍, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, അ​വ​ശ്യ-​ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ തു​റ​ക്കാം
  • ഹോ​ട്ട​ലു​ക​ളി​ല്‍ ടേ​ക്ക്-​എ​വെ അ​നു​വ​ദി​ക്കി​ല്ല. ഹോം ​ഡെ​ലി​വ​റി മാ​ത്രം. ചാ​യ​ക്ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പാ​ടി​ല്ല
  • അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വീ​ടു​ക​ളി​ല്‍​നി​ന്ന്​ ഒ​രാ​ള്‍ മാ​ത്രം പു​റ​ത്തു​പോ​ക​ണം.
  • പൊ​തു​ഗ​താ​ഗ​ത​മു​ണ്ടാ​കി​ല്ല. പ്ര​ഭാ​ത, സാ​യാ​ഹ്ന സ​വാ​രി അ​നു​വ​ദി​ക്കി​ല്ല
  • അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കും അ​വ​ശ്യ​സ​ര്‍​വി​സ് വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ.
  • ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും മേ​ല​ധി​കാ​രി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം.
  • െട്ര​യി​ന്‍, വി​മാ​ന​യാ​ത്ര​ക്കാ​ര്‍ ടി​ക്ക​റ്റും മ​റ്റ്​ യാ​ത്രാ​രേ​ഖ​ക​ളും കാ​ണി​ക്ക​ണം. രേ​ഖ​ക​ള്‍ കാ​ണി​ച്ച്‌ വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍ക്കും യാ​ത്ര ചെ​യ്യാം
  • വി​വാ​ഹ​ങ്ങ​ള്‍ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും ഇ​രു​പ​തു​പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ
  • പൊ​തു​പ​രി​പാ​ടി​ക​ളോ ടൂ​റി​സം, റി​ക്രി​യേ​ഷ​ന്‍, ഇ​ന്‍​ഡോ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല. ബി​വ​റേ​ജ​സ് ഒൗ​ട്ട്​​ലെ​റ്റു​ക​ള്‍, ബാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​വ​ര്‍ത്തി​ക്കി​ല്ല
  • കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ വേ​ണ്ടി​യു​ള്ള സ​ര്‍​വി​സ്​ മാ​ത്ര​മേ ന​ട​ത്തൂ.