കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.68 രൂപയും ഡീസലിന് 84.83 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2