ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അടിമാലിയിലെ ഹോം ബേക്കര്‍ അഞ്ജുവിന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹം മുറിച്ച കേക്ക് തയാറാക്കിയത് അഞ്ജുവായിരുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം അടിമാലിക്ക് സമീപം കല്ലാറിലായിരുന്നു. , ബർത്ത് ഡേ ആഘോങ്ങൾക്ക് മുറിക്കുവാനുള്ള കേക്ക് തയാറാക്കിയ വിശേഷങ്ങളുമായി അടിമാലിയിലെ ഹോം ബേക്കർ അഞ്ജ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.

മമ്മൂക്കയ്ക്ക് കേക്ക് വേണമെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നപ്പോള്‍ തന്നെ പറ്റിക്കുവാന്‍ ആരെങ്കിലും വിളിച്ചതായിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നതെന്ന് അഞ്ജു പറയുന്നു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മമ്മൂക്കയുടെ മകള്‍ സുറുമി തന്നെ വിളിച്ചെന്നും സിമ്ബിള്‍ ആയ ഒരു കേക്ക് മതിയെന്നും മകള്‍ സുറുമി പറഞ്ഞെന്നും അഞ്ജു പറയുന്നു. പിന്നീട് കേക്ക് ഉണ്ടാക്കി തീരുന്നതുവരെ ടെന്‍ഷന്‍ ആയിരുന്നുവെന്നും അഞ്ജു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അഞ്ജുവിൻറെ വാക്കുകൾ:

ഷോപ്പൊക്കെ പൂട്ടി വീട്ടിലെത്തി ഹോട്ട്സ്റ്റാറില്‍ സാന്ത്വനം കാണാന്‍ തയാറെടുക്കുമ്ബോഴാണ് Adimali Angaadi നിന്നും അമലിന്റെ കോള്‍.ഒരു കേക്ക് വേണം ,പെട്ടെന്നുവേണം 11 മണിക്ക് കിട്ടണം. മമ്മൂക്കയ്ക്ക് ഫാമിലിക്കൊപ്പം കട്ട് ചെയ്യാനാണ്. സമയം നോക്കിയപ്പോ രാത്രി 10 മണി.ഒരു മണിക്കൂര്‍ കൂടിയേയുള്ളൂ.എക്സൈറ്റ് മെന്റില്‍ പ്രവീണ് ചേട്ടനോട് പറഞ്ഞപ്പോള്‍.’പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പില്‍ നിന്നല്ലേ. പാതിരാത്രി വേറെ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ നിന്നെ പറ്റിക്കാനുള്ള നമ്ബറായിരിക്കും’.

വേണോ വേണ്ടയൊയെന്നു സംശയിച്ചു നിന്ന് അല്പം കഴിഞ്ഞപ്പോഴേക്കും ട്രൂ കോളറില്‍ അന്‍സാര്‍ എന്ന നമ്ബറില്‍ നിന്നും ഒരു കോള്‍.ഫോണെടുത്തപ്പോള്‍ മോളുടെ കയ്യില്‍ കൊടുക്കാം എന്ന മറുപടി. മറുതലക്കല്‍ മമ്മൂക്കടെ മോള്‍ സുറുമി. വാന്‍ചോ കേക്ക് മതി സിംപിള്‍വൺ. മുകളില്‍ വൈറ്റ് ഗനാഷ് മാത്രം, ചെറിയ ചോക്ലേറ്റ് ഡെക്കറേഷന്‍ എന്തെങ്കിലും മതി, ‘ഹാപ്പി ബര്‍ത്ഡേ ബാപ്പി’എന്നെഴുതണം .

ഭാഗ്യം അമല്‍ പറഞ്ഞിരുന്നത് വാപ്പിച്ചി എന്നാണ്. മമൂക്കക്ക് കേക്ക് അതും 70ആം പിറന്നാള്‍ ആഘോഷിക്കാന്‍ ,കയ്യും കാലും വിറക്കാന്‍ തുടങ്ങി. നീയൊന്നടങ്ങെന്റെ അഞ്ജു എന്ന പ്രവീണ് ചേട്ടന്റെ ദേഷ്യപ്പെടലില്‍ നിലത്തിറങ്ങിയെങ്കിലും നേര്‍വസ്നെസ് മാറിയിരുന്നില്ല. സര്‍വ്വ ദൈവങ്ങളെയും പ്രാര്‍ത്ഥിച്ചു പടപടാന്ന് കേക്കുണ്ടാക്കി. വൈറ്റ് ഗനാഷ് മാത്രം കൊടുത്തതുകൊണ്ട് കേക്കിന് ഒരു ലുക്ക് കുറവ്‌. കളര്‍ ആയ ഒരു ബര്‍ത്ത്ഡേ ടോപ്പര്‍ വച്ചു അഡ്ജസ്റ് ചെയ്യാം എന്നു വിചാരിച്ചപ്പോ ബര്‍ത്ത്ഡേ ടോപ്പര്‍ ഒഴികെ മറ്റെല്ലാ ടോപറുമുണ്ട്.

സമയം പോകുന്നതിനാല്‍ അമലിന്റെ ധൃതിയിടല്‍ ഒരു വശത്ത്.. അവസാനം ഉണ്ടായിരുന്ന ചെറിയ ചോക്ലേറ്റ് ഡെക്കറേഷനില്‍ കേക്ക് പാക്ക് ചെയ്യുമ്ബോള്‍ അല്‍പ്പം കൂടി നേരത്തെ ഓര്‍ഡര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന നിരാശ ബാക്കി. എങ്കിലും ജീവിതത്തില്‍ മമ്മൂക്കയെപ്പോലുള്ള മഹാനടന്റെ പിറന്നാളിന്, അതും 70ആം പിറന്നാളിന് കേക്ക് നല്‍കാന്‍ സാധിക്കുക എന്നതില്‍ കവിഞ്ഞൊരു മഹാഭാഗ്യം ഒരു ഹോം ബേക്കറിനെന്തുണ്ടാവാന്‍… നന്ദി അടിമാലി അങ്ങാടിക്കും അമലിനും മമ്മൂക്കാടെ മോള്‍ക്കും.

കേക്ക് കട്ട് ചെയ്യുന്നതിന്റെ പിക്ചര്‍ കൂടി ലഭിച്ചിട്ട് സന്തോഷം പങ്കു വെക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ പിക്ചര്‍ ലഭ്യമായില്ല. Anyways happy birthday Mammookkaaaa…..ഇനിയും ഒരുപാടൊരുപാട് നാള്‍ മലയാളിയുടെ,ഭാരതീയരുടെ അഭിമാനമായി വിളങ്ങാന്‍ അങ്ങേക്കു സാധിക്കട്ടെ..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക