വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 78 മുതൽ 82 സീറ്റുകൾ വരെ നേടി ഭരണം നിലനിർത്തും എന്ന് പ്രവചിച്ച് ടൈംസ് നൗ സീ വോട്ടർ സർവ്വേ. യുഡിഎഫിന് 52 മുതൽ 60 സീറ്റ് വരെയാണ് സർവ്വേ പ്രവചിച്ചിരിക്കുന്നത്. ബിജെപി പൂജ്യം മുതൽ രണ്ടുസീറ്റ് വരെയും, മറ്റുള്ളവർ പൂജ്യം മുതൽ രണ്ടു സീറ്റ് വരെയും നേടിയേക്കാമെന്നാണ് സർവ്വേ പ്രവചനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 78 മുതൽ 82 സീറ്റുകൾ വരെ നേടി ഭരണം നിലനിർത്തും എന്ന് പ്രവചിച്ച് ടൈംസ് നൗ സീ വോട്ടർ സർവ്വേ. യുഡിഎഫിന് 52 മുതൽ 60 സീറ്റ് വരെയാണ് സർവ്വേ പ്രവചിച്ചിരിക്കുന്നത്. ബിജെപി പൂജ്യം മുതൽ രണ്ടുസീറ്റ് വരെയും, മറ്റുള്ളവർ പൂജ്യം മുതൽ രണ്ടു സീറ്റ് വരെയും നേടിയേക്കാമെന്നാണ് സർവ്വേ പ്രവചനം. എൽഡിഎഫ് 42 ശതമാനത്തിലധികം വോട്ടുകളും യുഡിഎഫ് 37 ശതമാനത്തിലധികം വോട്ടുകൾ നേടുമെന്നുമാണ് സർവേ വ്യക്തമാക്കുന്നത്.

ജനപ്രീതിയിൽ മുൻപൻ മുഖ്യമന്ത്രി:

മുഖ്യമന്ത്രി പിണറായി വിജയൻറെ ജനപ്രീതിയാണ് എൽഡിഎഫിന് മുതൽക്കൂട്ടാകുന്നത് എന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. 42.34 ശതമാനം ആളുകളാണ് പിണറായിയുടെ ഭരണത്തിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആത്മവിശ്വാസം ഉയർത്തുന്ന സർവ്വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുവരെ വന്ന എല്ലാ സർവേകളിലും ഇടതുമുന്നണിയുടെ തുടർഭരണം ആണ് പ്രവചിക്കുന്നത്.

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി:

സർവ്വേ പ്രകാരം 53 ശതമാനത്തിലധികം മലയാളികൾ പ്രധാനമന്ത്രിയായി രാഹുൽഗാന്ധിയെ ആണ് താൽപര്യപ്പെടുന്നത്. ഇത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന ഒരു ഘടകമാണ്. രാഹുൽ മുന്നിൽനിന്ന് പട നയിച്ചാൽ കേരളത്തിൽ യുഡിഎഫ് വിജയം സുഗമമാകും എന്ന് തന്നെയാണ് ഇപ്പോഴും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

സർവ്വേ ഫലങ്ങളെ തള്ളിക്കളഞ്ഞ കെപിസിസി ജനറൽ സെക്രട്ടറി ഡോക്ടർ മാത്യു കുഴൽനാടൻ പറഞ്ഞത് ഇപ്രകാരമാണ് : “യുഡിഎഫ് കേവലഭൂരിപക്ഷം ഉറപ്പായും നേടും. ഇടതുമുന്നണിയുടെ ജനപിന്തുണ ദിനംപ്രതി കുറഞ്ഞു വരുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത് .” എൽഡിഎഫ് തുടർ ഭരണം നേടുമെന്ന് സർവ്വേ ഫലം ശരി വെച്ചെങ്കിലും സിപിഎം എംഎൽഎ എം ഷംസീർ പറയുന്നത് നൂറിലധികം സീറ്റുകൾ നേടി ഇടതുപക്ഷം വിജയിക്കുമെന്നാണ്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2