കൊച്ചി: മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ച് കെ.എം.ആർ.എൽ. ഇനി മുതൽ ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാകും മെട്രോ സർവീസ് നടത്തുക. നിലവിൽ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം.

കഴിഞ്ഞ മാസം മെട്രോയുടെ ശനിയാഴ്ചകളിലെ സമയക്രമം പുനഃക്രമീകരിച്ചിരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ് മെട്രോ ശനിയാഴ്ചകളിൽ സർവീസ് നടത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക